
പ്രവീണ്‍ തൊഗാഡിയ എന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണിത് പറഞ്ഞിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ആനുകൂല്യം മാത്രമാണെന്ന സവര്‍ണ പ്രചാരണവും ,ആ ആനുകൂല്യം ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ തട്ടിയെടുക്കുന്നുവെന്ന സംഘ് പരിവാര്‍ ആരോപണവും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ്ഇതുകൂടി അവര്‍ക്ക് നല്‍കിയാല്‍ പിന്നോക്കക്കാര്‍ക്ക് എന്തുണ്ടാകുമെന്ന് ഉത്കണ്ഠപ്പെടുന്നതു തന്നെ അദ്ഭുതമാണ്. സാധാരണ വി എച് പി നേതാക്കളാരും ഇത്തരത്തില്‍ ഉത്കണ്ഠപ്പെട്ടു കണ്ടിട്ടില്ല. എന്തുകൊണ്ടാവും തൊഗാഡിയ ഇങ്ങനെ ഉത്കണ്ഠാകുലനായത്?
Blood is thicker than Water എന്നു കേട്ടിട്ടില്ലേ? തൊഗാഡിയ ഒരു പിന്നാക്കക്കാരനാണ്. പണ്ട്,ശൂദ്രനായിരുന്ന നരേന്ദ്ര നാഥ ദത്തന്‍,സ്വാമി വിവേകാനന്ദനായി ഹൈന്ദവതയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചപ്പോളും , ശൂദ്രഭരണം വരണമെന്നു പറഞ്ഞതിനു സമാനമാണിത്. ജാതിസ്വത്വം എവിടെയും നിര്‍ണായകമാണെന്ന എന്നെപ്പോലുള്ളവരുടെ വാദം ശരിവയ്ക്കുകയാണ് തൊഗാഡിയയുടെ ഈ പ്രസ്താവന.
അതവിടെ നില്‍ക്കട്ടെ. തൊഗാഡിയ പറയുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ സംവരണമൊന്നും നിലനില്‍ക്കുന്നില്ല.
ന്യൂനപക്ഷസ്ഥാപനങ്ങളെ വിട് പ്രവീണ്‍ ഭായ്. നമുക്ക് നമ്മുടെ ഹിന്ദുക്കളുടെ സ്ഥാപനങ്ങളെ ആദ്യം ശരിയാക്കാം. എന്നിട്ടാവാം മറ്റുള്ളവരെ നേരിടല്‍.’ഭൂരിപക്ഷ’സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ സംവരണം നിലനില്‍ക്കുന്നതു് എവിടെയാണ്? (സവര്‍ണ)ഹൈന്ദവ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്താനായി പ്രക്ഷോഭം നടത്താന്‍ ഭായ് തയ്യാറുണ്ടോ? പോട്ടെ, അങ്ങനെയൊരു ആവശ്യമെങ്കിലും ഉന്നയിക്കാന്‍ തയ്യാറാവുമോ?
അതിനു ധൈര്യമില്ലെങ്കില്‍ ഈ വാചകമടി കൊണ്ട് നാം പിന്നാക്കക്കാര്‍ക്ക് എന്തു പ്രയോജനമാണുള്ളത്? ഇങ്ങനെ തമ്പുരാക്കന്മാര്‍ക്കു വേണ്ടി വാ കീറിയ പിന്നാക്ക നേതാക്കന്മാരുടെ അനുഭവം ഭായ് മറന്നോ? ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടാനാണോ ഭായിയുടെയും വിധി? ഉമാഭാരതി മുതല്‍ ഉമാ ഉണ്ണിവരെയുള്ളവരെ ഓര്‍മിക്കുന്നില്ലേ?
No comments:
Post a Comment