Friday 20 May 2011

യുക്തിവാദമെന്ന അന്ധവിശ്വാസം




`യുക്തിവാദി'കളെ ഇപ്പോള്‍ ആരും ഗൗനിക്കാറില്ലകാരണം,ലോകത്തിനോ സമൂഹത്തിനോ സര്ഗാത്മകമായ ഒരു സംഭാവനയുംചെയ്യാന്‍ പ്രാപ്തിയില്ലാത്ത കേവലം താര്ക്കിക പ്രസ്ഥാനമാണ്യുക്തിവാദം എന്ന്‌ എല്ലാവരും തിരിച്ചറിയുന്നതു തന്നെകേരളത്തില്അമ്പത്‌ വര്ഷത്തോളമായി യുക്തിവാദി സംഘം രൂപീകരിക്കപ്പെട്ടിട്ട്‌.രൂപീകരണ കാലത്തുണ്ടായിരുന്ന വേരോട്ടം പോലും ഇന്ന്‌ പ്രസ്ഥാനത്തിന്നില്ല. `യുക്തിവാദ'ത്തിന്റെ വളര്ച്ചയില്‍ ആശയപിന്തുണ നല്കിയ മാര്ക്സിസ്റ്റുകള്‍ ഇന്നിപ്പോള്‍ യുക്തിവാദികളുടെശത്രുക്കളാണ്‌! യാന്ത്രിക യുക്തിവാദത്തിന്‌ ലോകത്ത്‌ ഒരു ചുക്കുംചെയ്യാനില്ലെന്ന്‌ മാര്ക്സിസ്റ്റുകള് പറഞ്ഞുതുടങ്ങിയതാണ്യുക്തിവാദികളെ ക്രുദ്ധരാക്കുന്നത്‌. അടവുനയത്തിന്റെഭാഗമായിട്ടാണെങ്കില്‍ പോലും അടുത്ത കാലത്തായിമാര്ക്സിസ്റ്റുകളുടെ പ്രധാന പ്രബോധനം തന്നെ കമ്യൂണിസംമതത്തിനെതിരല്ല എന്നായിത്തീര്ന്നിട്ടുണ്ട്!

യുക്തിവാദത്തിന്‌  പേര്‌ നല്കിയത്‌ ഏതോ ഹാസ്യ സാമ്രാട്ടാകാന്തരമുണ്ട്‌. നമ്മുടെ നാട്ടില്‍ നിരീശ്വരവാദത്തിനാണല്ലോ യുക്തിവാദംഎന്ന പര്യായം അണ്ഡകടാഹം യാതൊരുകാര്യകാരണവുമില്ലാതെ ഒരു `സുപ്രഭാതത്തില്തനിയെഅങ്ങുണ്ടായതാണെന്ന മുരത്ത യുക്തിരാഹിത്യത്തില്‍ നിന്നാണല്ലോയുക്തിവാദത്തിന്റെ തുടക്കംയുക്തിയുടെ അളവുകോലുകള്ക്കുംകേവലബുദ്ധിയുടെ ഗണിതങ്ങള്ക്കും പിടികൊടുക്കാത്ത`അനന്തമജ്ഞാതമവര്ണനീയമായനിഗൂഢതയുടെമഹാപ്രപഞ്ചത്തെ ലളിതയുക്തികള്‍ കൊണ്ട്‌ ഹരണക്രിയ നടത്തുന്നഅല്പബുദ്ധികള്‍ പേരിനാണെങ്കിലും ഇന്നും ജീവിക്കുന്നുണ്ടല്ലോഎന്നോര്ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.

യുക്തിവാദികളുടെ മദ്റസയിലെ ഒന്നാം പാഠം തന്നെ ദൈവം ഒരുഅന്ധവിശ്വാസമാണെന്നാണ്‌. പ്രവാചകന്മാര്‍ തട്ടിപ്പുകാരും വേദങ്ങള്കെട്ടുകഥകളുംഭൂമി ഉരുണ്ടതാണെന്ന്‌ പ്രഖ്യാപിച്ചതിന്റെ പേരില്പ്രാചീന ക്രൈസ്തവ പുരോഹിതന്മാര്‍ ഗ്രീക്കു തത്വചിന്തകരെയുംശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ചരിത്രം ഓതിപ്പഠിച്ചയുക്തിവാദികള്‍, മതങ്ങളെല്ലാം യുക്തിവിരുദ്ധവുംശാസ്ത്രവിരുദ്ധവുമാണെന്ന പൊതു തീര്പ്പിലെത്തിയതാണ്‌. അതില്നിന്ന്‌ ഒരടി അവര് ഇനിയും മുന്നോട്ട്‌ പോയിട്ടില്ലലോകത്തുള്ള മറ്റുമതങ്ങളെക്കുറിച്ച്‌ പഠിക്കാനോ വേദഗ്രന്ഥങ്ങള്‍ എല്ലാം ചിന്തയെതടസ്സപ്പെടുത്തുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനോ അവര്‍ മുതിരുന്നില്ല.അങ്ങനെ അന്വേഷിച്ച ചുരുക്കം ചിലര്‍  ()യുക്തിവാദംഅവസാനിപ്പിച്ച്‌ മതാനുയായികളായതാണ്‌ ചരിത്രം.

മതങ്ങള്‍ സ്വയം അന്ധവിശ്വാസവും എല്ലാ അത്യാചാരങ്ങള്ക്കുംകാരണവുമാണെന്ന യുക്തിവാദികളുടെ മുന്വിധിക്ക്‌ ഒരുസാമ്പിളാണ്‌, പുതിയ ലക്കം യുക്തിരേഖ (2010 ഒക്ടോബര്‍). `പെണ്സുന്നത്തിനെ'ക്കുറിച്ചാണ്‌ ഇതിന്റെ കവര്‍‌സ്റ്റോറി. `പെണ്സുന്നത്ത്‌:ഒരു മതാചാര ക്രൂരതഎന്നാണ്‌ ലേഖനത്തിന്റെ തലക്കെട്ട്‌.ലോകത്തിന്റെ ചില ഭാഗങ്ങളില്‍ സ്ത്രീ ജനനേന്ദ്രിയം ഛേദിക്കുന്ന(Female Genital Mutilation) പ്രാകൃതാചാരം നടക്കുന്നതിനെക്കുറിച്ചുള്ളറിപ്പോര്ട്ടാണിത്‌.  ആചാരത്തിന്‌ `പെണ്സുന്നത്ത്‌' എന്നവിശേഷണം യുക്തിവാദികള്ക്ക്‌ എവിടെ നിന്നാണ്‌ കിട്ടിയത്‌? ഇത്മതാചാരമാണെന്നും മതം സൃഷ്ടിക്കുന്ന ദുരന്തത്തിന്ഉദാഹരണമാണിതെന്നും ലേഖനത്തിന്റെ ഒരു ഭാഗത്തുണ്ട്‌.ഇസ്ലാമിക പ്രമാണങ്ങള്‍ കണിശമായി അനുശാസിക്കുന്ന ഒരുആചാരമായിരുന്നെങ്കില്‍ അത്‌ ഇന്ത്യയടക്കം എല്ലാ രാജ്യത്തുംകണ്ടേനെഅതില്ലെന്ന് യുക്തിരേഖ തന്നെ പറയുന്നുണ്ട്‌. അപ്പോള്‍ ഇത്‌ `സുന്നത്താ'ണെന്ന്‌ ഫത് നല്കിയത് സ്വന്തം മുന്വിധി കൊണ്ടല്ലാതെമറ്റെന്തുകൊണ്ടാണ്‌? യുക്തിരേഖ തന്നെ എഴുതുന്നു: ``പെണ്സുന്നത്ത്എന്ന പ്രാകൃതാചാരം മുസ്ലിംകളുടെ മാത്രമായ ഒരുആചാരമാണെന്ന് പറയാന്‍ വയ്യഇത്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്ഒതുങ്ങിനില്ക്കുന്നുമില്ല. ഇസ്ലാമിക ഭൂരിപക്ഷമുള്ള 28 ആഫ്രിക്കന്രാജ്യങ്ങളിലും യമന്‍, കുര്ദിസ്ഥാന്‍, അമേരിക്കസുഊദി അറേബ്യ,ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മുസ്ലിംകളില് ഇപ്പോഴുംനിലനില്ക്കുന്നു ദുരാചാരം ബൈബിളിനും ഖുര്ആനിനുംജൂതായിസത്തിനും മുമ്പേ നിലനിന്നതായി പറയപ്പെടുന്നുവിശുദ്ധഗ്രന്ഥങ്ങളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ലമുഹമ്മദ്നബിയുടെ പെണ്മക്കളാരും സുന്നത്ത് ചെയ്തിട്ടില്ലത്രേ''

വളരെ വ്യക്തംഖുര്ആന്‍ കല്പിക്കുകയോ നബിതിരുമേനിചെയ്യുകയോ നിര്ദേശിക്കുകയോ ചെയ്യാത്ത ഒരു സുന്നത്ത്ഇസ്ലാമിലില്ല; ഉണ്ടാകാന്‍ പാടില്ലപ്രവാചകനും എത്രയോ മുമ്പുമുതല്‍ ലോകത്തെ ചില ഗോത്രസമൂഹങ്ങളില്‍ നിലനിന്നുപോരുന്നഗോത്രാചാരങ്ങളില്‍ പെട്ടതാവാം ഇത്‌. ഇത്‌ ചില മുസ്ലിംസമൂഹങ്ങളിലും നിലനില്ക്കുന്നുണ്ടാവാംഇസ്ലാമിലില്ലാത്തസ്ത്രീധന സമ്പ്രദായം ഇന്ത്യയില്‍ മുസ്ലിംകള്ക്കിടയില്ആചരിക്കപ്പെടുന്നപോലെപക്ഷെഅത് ഇസ്ലാം മതത്തിന്റെപട്ടികയില്‍ ചേര്ത്ത്‌ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്നീതിയാണോയുക്തിരേഖ മേല്‍ ഖണ്ഡികയില്‍ യാഥാര്ഥ്യംവ്യക്തമാക്കിയ ശേഷം തുടരുന്നു: ``അതെന്തായാലും ഇപ്പോള്പെണ്സുന്നത്ത്‌ ഒരു ഇസ്ലാമിക ആചാരമായിട്ടാണ്അറിയപ്പെടുന്നത്‌.'' വൈരുധ്യമേ നിന്റെ പേരോ യുക്തിവാദം?

ഇതേ ലക്കത്തില്‍ പര്ദയെക്കുറിച്ച്‌ ഒരു ലേഖനമുണ്ട്‌. മുഖംമറയ്ക്കുന്ന ബുര്ഖയെക്കുറിച്ചാണിവിടെ `പര്എന്ന്വിവക്ഷിച്ചതെന്നു തോന്നുന്നുഅതെന്തായാലുംപ്രത്യേകരീതിയിലുള്ള വസ്ത്രം ഇസ്ലാം അടിച്ചേല്പിക്കുന്നില്ലെന്ന്സാമാന്യ വിവരമുള്ളവര്ക്കൊക്കെ അറിയാംസ്ത്രീകള്വസ്ത്രധാരണത്തില്‍ മര്യാദ പാലിക്കണമെന്നാണ്‌ മതംനിഷ്കര്ഷിക്കുന്നത്‌. പക്ഷെ, യുക്തിരേഖക്ക്‌ അത്‌ സ്വീകാര്യമല്ല.കാരണം അവര്ക്ക്‌ ``ഇസ്ലാം എക്കാലത്തും അടിമത്വത്തെആദര്ശവത്കരിച്ച മതമാണ്‌. സ്ത്രീയെ പുരുഷന്റെ അടിമയാക്കിയമതമാണ്‌.'' കൊളോണിയല്‍ ആധുനികതയുടെ മതരഹിതമൂല്യങ്ങളാണ്‌ പുരോഗമനം എന്ന്‌ അന്ധമായി വിശ്വസിക്കുന്നയുക്തിവാദി ഭക്തന്മാരോട്‌ വേദമോതിയിട്ട്‌ ഒരു കാര്യവുമില്ല.

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല


ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 


by ahmed

കൈ വെട്ടിയത് കാടത്തം




ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്​പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.

സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്​പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.

ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.


(മാതൃഭൂമി വാര്‍ത്ത )


അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

( മംഗളം വാര്‍ത്ത )


രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .






ചോദ്യപേപ്പര്‍ വിവാദത്തില്‍ അന്വേഷണം നേരിടുന്ന തൊടുപുഴന്യൂമാന്‍ കോളെജിലെ അധ്യാപകന്‍ പ്രൊഫടി ജെ ജോസഫിന്റെകൈ വെട്ടിയ സംഭവം സാംസ്‌കാരിക ഫാസിസത്തിന്റെ ഏറ്റവുംഭീകരമായ മുഖമാണ്‌ അനാവരണം ചെയ്‌തിരിക്കുന്നത്‌ചര്‍ച്ചില്‍നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ജോസഫിനെഅമ്മയുംസഹോദരിയും കണ്ടുനില്‌ക്കേമാരകമായിവെട്ടിപ്പരിക്കേല്‌പിക്കുകയായിരുന്നുസംഭവത്തെക്കുറിച്ച്‌അന്വേഷണം നടന്നുവരികയാണ്‌.

കഴിഞ്ഞ മാര്‍ച്ചില്‍ കോളെജില്‍ നടന്ന മലയാളം ഇന്റേണല്‍പരീക്ഷയുടെ ചോദ്യപേപ്പറില്‍മുഹമ്മദ്‌ നബിയെ നിന്ദിക്കുകയുംഇസ്‌ലാമിനെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ളചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ്‌ ജോസഫ്‌അന്വേഷണം നേരിടുന്നത്‌അന്വേഷണ വിധേയമായി അദ്ദേഹത്തെജോലിയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തിരുന്നുചോദ്യപേപ്പര്‍വിവാദവുമായി ബന്ധപ്പെട്ട്‌ തൊടുപുഴയിലുംസമീപപ്രദേശങ്ങളിലും ചില്ലറ അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നുമുഹമ്മദ്‌ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവം പുത്തരിയല്ല.ഇന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയവാദികള്‍ പ്രവാചകനെയുംഇസ്‌ലാംമതത്തെയും ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്‌താവനകള്‍മുമ്പും നടത്തിയിട്ടുണ്ട്‌പ്രവാചകനെ അവഹേളിക്കുന്നനോവലുകളും സാഹിത്യകൃതികളും രാജ്യത്ത്‌ ഇന്നുംവിപണിയിലുണ്ട്‌ഇന്ത്യക്കു പുറത്ത്‌യൂറോപ്യന്‍ രാജ്യങ്ങളില്‍പ്രവാചക നിന്ദ ഇന്ന്‌ പതിവായിട്ടുണ്ട്‌ഡന്‍മാര്‍ക്കില്‍ പ്രവാചകനെഹീനമായി ചിത്രീകരിച്ചുകൊണ്ട്‌ ഒരു പത്രം പ്രസിദ്ധീകരിച്ചകാര്‍ട്ടൂണ്‍വമ്പിച്ച വിവാദമുയര്‍ത്തിയിരുന്നുകേരളത്തില്‍ തന്നെഏതാനും ആഴ്‌ചകള്‍ക്കു മുമ്പ്‌ പ്രവാചകന്റെ പടംപ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഒരു പാഠപുസ്‌തകംപുറത്തിറങ്ങിയിരുന്നുഒടുവില്‍ പ്രസാധകര്‍ മാപ്പു പറഞ്ഞതോടെവിവാദം അവസാനിപ്പിക്കുകയായിരുന്നു.

ആരെങ്കിലും ഒരു വിമര്‍ശനകൃതി പുറത്തിറക്കിയതു കൊണ്ടുമങ്ങിപ്പോകുന്നതല്ല പ്രവാചകന്റെ വിശ്വ സ്വീകാര്യമായപ്രശസ്‌തിയും മഹത്വവുംഇഹലോകവാസം വെടിഞ്ഞ്‌ പതിനാലുനൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലുംകോടാനുകോടി മനുഷ്യരുടെ ഹൃദയങ്ങളില്‍ പ്രകാശം പരത്തുന്ന,അനുകരണീയമായ വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്റേത്‌.അദ്ദേഹത്തെക്കുറിച്ച്‌ എഴുതപ്പെട്ടിട്ടുള്ള നിറം പിടിപ്പിച്ചിട്ടുള്ളആരോപണങ്ങളെക്കുറിച്ച്‌ പഠിക്കാനിറങ്ങിത്തിരിച്ചവര്‍,യശോധന്യമായ  ജീവിതമാതൃകയില്‍ ആകൃഷ്‌ടരായഅനുഭവങ്ങള്‍ കുറച്ചൊന്നുമല്ലപ്രവാചക വിമര്‍ശങ്ങളെ ശക്തമായിചോദ്യം ചെയ്യുന്ന ഒട്ടേറെ രചനകള്‍ മുസ്‌ലിംകളല്ലാത്തമതപണ്ഡിതന്മാരും ബുദ്ധിജീവികളും തന്നെ എഴുതിപ്രസിദ്ധീകരിച്ചിട്ടുണ്ട്‌

മുഹമ്മദ്‌ നബിയുടെ സുപ്രധാന ജീവിത സന്ദേശം തന്നെഅങ്ങേയറ്റത്തെ ക്ഷമയും സഹിഷ്‌ണുതയുമാണ്‌ആക്ഷേപങ്ങള്‍ക്കുംഅവഹേളനങ്ങള്‍ക്കും മുമ്പില്‍ പ്രകോപിതനാകാതെ,വികാരങ്ങള്‍ക്ക്‌ അവധികൊടുത്ത്‌ വിവേകം പുല്‌കി മാതൃക കാട്ടിയചരിത്രപുരുഷനാണദ്ദേഹംനിരന്തരം ദേഹോപദ്രമേല്‌പിച്ചവരെയുംഭ്രാന്തനെന്ന്‌ അധിക്ഷേപിച്ചവരെയും ജീവന്‍ അപായപ്പെടുത്താന്‍മുന്നിട്ടവരെയും പുഞ്ചിരിച്ചുകൊണ്ട്‌ നേരിടുകയായിരുന്നു അദ്ദേഹം.തന്റെ ആദര്‍ശ സിദ്ധാന്തങ്ങളെ എതിര്‍ത്തവരെ വകവരുത്തുകയല്ല;വിമര്‍ശന സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും അതിനെവസ്‌തുതാപരമായി നേരിടുകയുമാണ്‌ അദ്ദേഹത്തിന്റെ ശൈലിപ്രവാചകനും ഇസ്‌ലാമിനും നേരെ ഉയരുന്ന വിമര്‍ശങ്ങളെക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന ബുദ്ധിപരമായസമീപനമാണ്‌ പൊതുവെ ലോകത്ത്‌ മുസ്‌ലിംകള്‍സ്വീകരിച്ചുവരുന്നത്‌
 കുരിശുയുദ്ധം മുതല്‍ സപ്‌തംബര്‍ -11 നു ശേഷമുള്ള'ഇസ്‌ലാമോഫോബിയ'യുടെ കാലം വരെയുള്ള അനുഭവങ്ങള്‍പരിശോധിച്ചാലുംസല്‍മാന്‍ റുശ്‌ദിയുടെ 'സാത്താനിക വചനങ്ങള്‍'എന്ന നോവല്‍ മുതല്‍ ഡന്‍മാര്‍ക്കിലെ കാര്‍ട്ടൂണ്‍ വിവാദം വരെഎടുത്തു വെച്ചാലുംവിമര്‍ശനങ്ങള്‍ക്കെതിരെ ഹിംസപ്രയോഗിച്ചതിന്റെ ഉദാഹരണങ്ങള്‍ കാണില്ലഇമാംഖുമൈനിയുടേതുപോലെവിമര്‍ശകര്‍ക്കു നേരെ വധക്കുറ്റംചുമത്തുന്ന വികരാവേശിതമായ അപൂര്‍വം ചില ഫത്‌വകള്‍അപവാദമായുണ്ടാകാംഎന്നാല്‍മുസ്‌ലിം ലോകത്തെ ആധികാരികപണ്ഡിതന്മാര്‍ ഹിംസാപ്രയോഗത്തെയും വിമര്‍ശകരെ കായികമായിനേരിടുന്ന രീതിയെയും അതിരൂക്ഷമായി എതിര്‍ക്കുകയാണ്‌ചെയ്‌തിട്ടുള്ളത്‌

ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ തന്റെ പദവി ദുര്‍വിനിയോഗംചെയ്‌ത്‌മന:പ്പൂര്‍വം മതനിന്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നത്‌വസ്‌തുതയാണ്‌അതുമായി ബന്ധപ്പെട്ട ചില പ്രതിഷേധങ്ങളുടെപേരില്‍അന്യായമായ അറസ്റ്റുകള്‍ നടന്നുവെന്ന ആരോപണവുമുണ്ട്‌.അതൊന്നും അദ്ദേഹത്തിനു നേരെ നടന്ന കയ്യേറ്റത്തിന്‌ന്യായീകരണമല്ലരാജ്യത്ത്‌ നിയമവാഴ്‌ച നിലവിലുണ്ട്‌സര്‍ക്കാറുംപൊലീസും കോടതിയുമുണ്ട്‌അദ്ദേഹം നിയമാനുസൃത നടപടികള്‍നേരിടുകയുമാണ്‌ സാഹചര്യത്തില്‍ജോസഫിനെ ആക്രമിച്ച്‌കൈ വെട്ടിയത്‌ രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവുംതകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന അക്രമികളാണ്‌അവര്‍ക്ക്‌ഒരു മതവും സമുദായവും പിന്തുണ കൊടുക്കരുത്‌വര്‍ഗീയധ്രുവീകരണം സൃഷ്‌ടിച്ച്‌ മുതലെടുപ്പിനു മുതിരുന്നസാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കണംകുറ്റവാളികളെ പിടികൂടി പുറത്തുകൊണ്ടുവന്ന്‌ഉചിതമായ ശിക്ഷ നല്‌കാന്‍ നിയമപാലകരും കാലവിളംബംവരുത്തരുത്‌മുസ്‌ലിംകള്‍ ഒറ്റപ്പെടുത്തപ്പെടുന്ന ഒരുസാമൂഹ്യന്തരീക്ഷം സൃഷ്‌ടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെപൊതുസമൂഹം തിരിച്ചറിയുക തന്നെ വേണം



വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക

പ്രവാചകനെ അപമാനപ്പെടുത്തുന്ന വിധത്തില്‍ പരീക്ഷാചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍റെ കൈകള്‍ മുറിച്ചു ഒരു കൂട്ടമാളുകള്‍ തങ്ങളുടെ മതസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളും സാംസ്കാരിക ബു ജി കളും അക്രമത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വ രഹിത പ്രവര്‍ത്തനമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം പതിവുപോലെ ഇസ്ലാം വിരോധികള്‍ മഹാമഹം ആഘോഷിക്കുകയും ചെയ്യുന്ന ഒരവസരത്തില്‍ വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക പരിശോധിക്കുന്നത്തില്‍ സാംഗത്യമുണ്ട്.

ഏകദൈവ വിശ്വാസത്തിലേക്ക് തന്‍റെ ജനങ്ങളെ ക്ഷണിക്കുന്നതിന് മുന്‍പ് നാട്ടുകാരുടെ സ്നേഹഭാജനമായിരുന്നു പ്രവാചകന്‍ മുഹമ്മദ്‌. അവര്‍ക്കിടയിലെ വഴക്കും വക്കാണവും പരിഹരിക്കുന്നതില്‍ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ പ്രശ്സ്തനുമായിരുന്നു. ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ക്കദ്ദേഹം ശത്രുവായി തീര്‍ന്നു. അവരുടെ ശത്രുതാപരമായ സമീപനങ്ങള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതായിരുന്നു.

നിത്യേന തന്‍റെ വീട്ടില്‍ അടിച്ചുകൂട്ടുന്ന അഴുക്കുകളും ചണ്ടിയും പ്രവാചക ശരീരത്തിലേക്ക് വലിച്ചെറിയാന്‍ കാത്തിരുന്നൊരു അയല്‍ക്കാരിയുണ്ടായിരുന്നു അദ്ദേഹത്തിന്. തന്‍റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ ശാരീരികമായി കൈകാര്യം ചെയ്ത ഒരു സ്ത്രീ. അവരുടെ അമര്‍ഷവും വിദ്വേഷവും അവര്‍ പ്രകടിപ്പിച്ചത് പ്രവാചക ശരീരം മലീമസമാക്കിയായിരുന്നു. അവരുടെ കൈകള്‍ അറുത്തുമാറ്റാനോ സമാനരീതിയില്‍ കൈയേറ്റം ചെയ്യാനോ ആയിരുന്നില്ല പ്രവാചകന്‍ ശ്രമിച്ചത്. മറിച്ച്, ഒരു ദിവസം ചണ്ടിയഭിഷേകം കാണാതിരുന്നപ്പോള്‍ തന്‍റെ അയല്‍ക്കാരിയെ കുറിച്ച് അന്വേഷിക്കുകയും രോഗിയായ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഒരിക്കല്‍ കഅബയ്ക്ക് സമീപം ആരാധിക്കാന്‍ ചെന്ന പ്രവാചകന്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബ്നു ത്വല്‍ഹയോട് അതിനുള്‍വശം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ക്രുദ്ധനായ അയാള്‍ പ്രവാചക മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മറുത്തൊന്നും പറയാതെ പ്രവാചകന്‍ അവിടെനിന്നു പിരിഞ്ഞുപോന്നു. പിന്നീട് പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനെ അന്വേഷിച്ചു. അധികാരം നേടിയ അദ്ദേഹം തിരിച്ചടിക്കാന്‍ വേണ്ടിയാണു ഉസ്മാനെ തിരക്കുന്നതെന്ന് എല്ലാവരും കരുതി. മരണം മുന്നില്‍ കണ്ടു ഭയപ്പാടോടെ ഉസ്മാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കടന്നു വന്നു. താക്കോല്‍ വാങ്ങിയ പ്രവാചകന്‍ കഅബ തുറന്ന് അതിനകത്തുള്ള വിഗ്രഹങ്ങളെ നീക്കിയശേഷം വീണ്ടും ഉസ്മാനെ അന്വേഷിച്ചു. ഉസ്മാന്‍റെ ശിക്ഷ എല്ലാവരും പ്രതീക്ഷിച്ചു. പ്രവാചകന്‍ താക്കോല്‍ തിരികെ നല്‍കി അതു തുടര്‍ന്നും സൂക്ഷിക്കാന്‍ അധികാരം നല്‍കി. പ്രവാചക ശിഷ്യരിലെ പ്രമുഖരായ അബൂബക്കറും ഉമറും ഉസ്മാനും അലിയും ആ താക്കോല്‍ സൂക്ഷിക്കാനുള്ള ബഹുമതിക്കായി കാത്തിരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ അധികാരവും കഴിവും ഉണ്ടായിരുന്നിട്ടും വിട്ടുവീഴ്ച കാണിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.

പ്രവാചകനെ നിരന്തരം ഉപദ്രവിച്ചിരുന്ന അബൂസുഫ്യാനോട് എങ്ങനെ പെരുമാറിയെന്നതിനു ചരിത്രം സാക്ഷിയാണ്. ആശയസംഘട്ടനത്തെ ആയുധ സംഘട്ടനമാക്കുന്നവര്‍ക്ക് എക്കാലത്തും ഉത്തമ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ്‌. കാള പെറ്റെന്ന് കേള്‍ക്കും പോഴേക്കും കയറെടുക്കുന്ന ഇസ്ലാം വിരോധികള്‍ മതത്തെ അതിന്‍റെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കാന്‍ പഠിക്കുന്നത് നല്ലതാണ്. അവിവേകികളായ വ്യക്തികളുടെ എടുത്തുചാട്ടങ്ങളെ അന്യൂനമായ ദൈവികമതത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലായെന്നു മാത്രം സൂചിപ്പിക്കുന്നു. പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാനും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ഏവര്‍ക്കും സ്വാഗതം.