`യുക്തിവാദി'കളെ ഇപ്പോള്‍ ആരും ഗൗനിക്കാറില്ല. കാരണം,ലോകത്തിനോ സമൂഹത്തിനോ സര്ഗാത്മകമായ ഒരു സംഭാവനയുംചെയ്യാന്‍ പ്രാപ്തിയില്ലാത്ത കേവലം താര്ക്കിക പ്രസ്ഥാനമാണ്യുക്തിവാദം എന്ന് എല്ലാവരും തിരിച്ചറിയുന്നതു തന്നെ. കേരളത്തില്അമ്പത് വര്ഷത്തോളമായി യുക്തിവാദി സംഘം രൂപീകരിക്കപ്പെട്ടിട്ട്.രൂപീകരണ കാലത്തുണ്ടായിരുന്ന വേരോട്ടം പോലും ഇന്ന് ഈപ്രസ്ഥാനത്തിന്നില്ല. `യുക്തിവാദ'ത്തിന്റെ വളര്ച്ചയില്‍ ആശയപിന്തുണ നല്കിയ മാര്ക്സിസ്റ്റുകള്‍ ഇന്നിപ്പോള്‍ യുക്തിവാദികളുടെശത്രുക്കളാണ്! യാന്ത്രിക യുക്തിവാദത്തിന് ലോകത്ത് ഒരു ചുക്കുംചെയ്യാനില്ലെന്ന് മാര്ക്സിസ്റ്റുകള് പറഞ്ഞുതുടങ്ങിയതാണ്യുക്തിവാദികളെ ക്രുദ്ധരാക്കുന്നത്. അടവുനയത്തിന്റെഭാഗമായിട്ടാണെങ്കില്‍ പോലും അടുത്ത കാലത്തായിമാര്ക്സിസ്റ്റുകളുടെ പ്രധാന പ്രബോധനം തന്നെ കമ്യൂണിസംമതത്തിനെതിരല്ല എന്നായിത്തീര്ന്നിട്ടുണ്ട്!
യുക്തിവാദത്തിന് ആ പേര് നല്കിയത് ഏതോ ഹാസ്യ സാമ്രാട്ടാകാന്തരമുണ്ട്. നമ്മുടെ നാട്ടില്‍ നിരീശ്വരവാദത്തിനാണല്ലോ യുക്തിവാദംഎന്ന പര്യായം. ഈ അണ്ഡകടാഹം യാതൊരുകാര്യകാരണവുമില്ലാതെ ഒരു `സുപ്രഭാതത്തില്‍' തനിയെഅങ്ങുണ്ടായതാണെന്ന മുരത്ത യുക്തിരാഹിത്യത്തില്‍ നിന്നാണല്ലോയുക്തിവാദത്തിന്റെ തുടക്കം. യുക്തിയുടെ അളവുകോലുകള്ക്കുംകേവലബുദ്ധിയുടെ ഗണിതങ്ങള്ക്കും പിടികൊടുക്കാത്ത`അനന്തമജ്ഞാതമവര്‍ണനീയമായ' നിഗൂഢതയുടെമഹാപ്രപഞ്ചത്തെ ലളിതയുക്തികള്‍ കൊണ്ട് ഹരണക്രിയ നടത്തുന്നഅല്പബുദ്ധികള്‍ പേരിനാണെങ്കിലും ഇന്നും ജീവിക്കുന്നുണ്ടല്ലോഎന്നോര്ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
യുക്തിവാദികളുടെ മദ്റസയിലെ ഒന്നാം പാഠം തന്നെ ദൈവം ഒരുഅന്ധവിശ്വാസമാണെന്നാണ്. പ്രവാചകന്മാര്‍ തട്ടിപ്പുകാരും വേദങ്ങള്കെട്ടുകഥകളും. ഭൂമി ഉരുണ്ടതാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്പ്രാചീന ക്രൈസ്തവ പുരോഹിതന്മാര്‍ ഗ്രീക്കു തത്വചിന്തകരെയുംശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ചരിത്രം ഓതിപ്പഠിച്ചയുക്തിവാദികള്‍, മതങ്ങളെല്ലാം യുക്തിവിരുദ്ധവുംശാസ്ത്രവിരുദ്ധവുമാണെന്ന പൊതു തീര്പ്പിലെത്തിയതാണ്. അതില്നിന്ന് ഒരടി അവര് ഇനിയും മുന്നോട്ട് പോയിട്ടില്ല. ലോകത്തുള്ള മറ്റുമതങ്ങളെക്കുറിച്ച് പഠിക്കാനോ വേദഗ്രന്ഥങ്ങള്‍ എല്ലാം ചിന്തയെതടസ്സപ്പെടുത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനോ അവര്‍ മുതിരുന്നില്ല.അങ്ങനെ അന്വേഷിച്ച ചുരുക്കം ചിലര്‍ ഈ (അ)യുക്തിവാദംഅവസാനിപ്പിച്ച് മതാനുയായികളായതാണ് ചരിത്രം.
മതങ്ങള്‍ സ്വയം അന്ധവിശ്വാസവും എല്ലാ അത്യാചാരങ്ങള്ക്കുംകാരണവുമാണെന്ന യുക്തിവാദികളുടെ മുന്വിധിക്ക് ഒരുസാമ്പിളാണ്, പുതിയ ലക്കം യുക്തിരേഖ (2010 ഒക്ടോബര്‍). `പെണ്സുന്നത്തിനെ'ക്കുറിച്ചാണ് ഇതിന്റെ കവര്‍സ്റ്റോറി. `പെണ്സുന്നത്ത്:ഒരു മതാചാര ക്രൂരത' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.ലോകത്തിന്റെ ചില ഭാഗങ്ങളില്‍ സ്ത്രീ ജനനേന്ദ്രിയം ഛേദിക്കുന്ന(Female Genital Mutilation) പ്രാകൃതാചാരം നടക്കുന്നതിനെക്കുറിച്ചുള്ളറിപ്പോര്ട്ടാണിത്. ഈ ആചാരത്തിന് `പെണ്സുന്നത്ത്' എന്നവിശേഷണം യുക്തിവാദികള്ക്ക് എവിടെ നിന്നാണ് കിട്ടിയത്? ഇത്മതാചാരമാണെന്നും മതം സൃഷ്ടിക്കുന്ന ദുരന്തത്തിന്ഉദാഹരണമാണിതെന്നും ലേഖനത്തിന്റെ ഒരു ഭാഗത്തുണ്ട്.ഇസ്ലാമിക പ്രമാണങ്ങള്‍ കണിശമായി അനുശാസിക്കുന്ന ഒരുആചാരമായിരുന്നെങ്കില്‍ അത് ഇന്ത്യയടക്കം എല്ലാ രാജ്യത്തുംകണ്ടേനെ. അതില്ലെന്ന് യുക്തിരേഖ തന്നെ പറയുന്നുണ്ട്. അപ്പോള്‍ ഇത് `സുന്നത്താ'ണെന്ന് ഫത്വ നല്കിയത് സ്വന്തം മുന്വിധി കൊണ്ടല്ലാതെമറ്റെന്തുകൊണ്ടാണ്? യുക്തിരേഖ തന്നെ എഴുതുന്നു: ``പെണ്സുന്നത്ത്എന്ന പ്രാകൃതാചാരം മുസ്ലിംകളുടെ മാത്രമായ ഒരുആചാരമാണെന്ന് പറയാന്‍ വയ്യ. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്ഒതുങ്ങിനില്ക്കുന്നുമില്ല. ഇസ്ലാമിക ഭൂരിപക്ഷമുള്ള 28 ആഫ്രിക്കന്രാജ്യങ്ങളിലും യമന്‍, കുര്ദിസ്ഥാന്‍, അമേരിക്ക, സുഊദി അറേബ്യ,ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മുസ്ലിംകളില് ഇപ്പോഴുംനിലനില്ക്കുന്നു. ഈ ദുരാചാരം ബൈബിളിനും ഖുര്ആനിനുംജൂതായിസത്തിനും മുമ്പേ നിലനിന്നതായി പറയപ്പെടുന്നു. വിശുദ്ധഗ്രന്ഥങ്ങളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ല. മുഹമ്മദ്നബിയുടെ പെണ്മക്കളാരും സുന്നത്ത് ചെയ്തിട്ടില്ലത്രേ''
വളരെ വ്യക്തം. ഖുര്‍ആന്‍ കല്പിക്കുകയോ നബിതിരുമേനിചെയ്യുകയോ നിര്ദേശിക്കുകയോ ചെയ്യാത്ത ഒരു സുന്നത്ത്ഇസ്ലാമിലില്ല; ഉണ്ടാകാന്‍ പാടില്ല. പ്രവാചകനും എത്രയോ മുമ്പുമുതല്‍ ലോകത്തെ ചില ഗോത്രസമൂഹങ്ങളില്‍ നിലനിന്നുപോരുന്നഗോത്രാചാരങ്ങളില്‍ പെട്ടതാവാം ഇത്. ഇത് ചില മുസ്ലിംസമൂഹങ്ങളിലും നിലനില്‍ക്കുന്നുണ്ടാവാം. ഇസ്ലാമിലില്ലാത്തസ്ത്രീധന സമ്പ്രദായം ഇന്ത്യയില്‍ മുസ്ലിംകള്ക്കിടയില്ആചരിക്കപ്പെടുന്നപോലെ. പക്ഷെ, അത് ഇസ്ലാം മതത്തിന്റെപട്ടികയില്‍ ചേര്ത്ത് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്നീതിയാണോ? യുക്തിരേഖ മേല്‍ ഖണ്ഡികയില്‍ യാഥാര്ഥ്യംവ്യക്തമാക്കിയ ശേഷം തുടരുന്നു: ``അതെന്തായാലും ഇപ്പോള്പെണ്സുന്നത്ത് ഒരു ഇസ്ലാമിക ആചാരമായിട്ടാണ്അറിയപ്പെടുന്നത്.'' വൈരുധ്യമേ നിന്റെ പേരോ യുക്തിവാദം?
ഇതേ ലക്കത്തില്‍ പര്ദയെക്കുറിച്ച് ഒരു ലേഖനമുണ്ട്. മുഖംമറയ്ക്കുന്ന ബുര്ഖയെക്കുറിച്ചാണിവിടെ `പര്‍ദ' എന്ന്വിവക്ഷിച്ചതെന്നു തോന്നുന്നു. അതെന്തായാലുംപ്രത്യേകരീതിയിലുള്ള വസ്ത്രം ഇസ്ലാം അടിച്ചേല്പിക്കുന്നില്ലെന്ന്സാമാന്യ വിവരമുള്ളവര്ക്കൊക്കെ അറിയാം. സ്ത്രീകള്വസ്ത്രധാരണത്തില് മര്യാദ പാലിക്കണമെന്നാണ് മതംനിഷ്കര്ഷിക്കുന്നത്. പക്ഷെ, യുക്തിരേഖക്ക് അത് സ്വീകാര്യമല്ല.കാരണം അവര്ക്ക് ``ഇസ്ലാം എക്കാലത്തും അടിമത്വത്തെആദര്ശവത്കരിച്ച മതമാണ്. സ്ത്രീയെ പുരുഷന്റെ അടിമയാക്കിയമതമാണ്.'' കൊളോണിയല്‍ ആധുനികതയുടെ മതരഹിതമൂല്യങ്ങളാണ് പുരോഗമനം എന്ന് അന്ധമായി വിശ്വസിക്കുന്നയുക്തിവാദി ഭക്തന്മാരോട് വേദമോതിയിട്ട് ഒരു കാര്യവുമില്ല.
No comments:
Post a Comment